Mathrubhumi article about the ongoing work in Kannottu Bhagawathy temple  

Posted

Mathrubhumi article about the ongoing Ananda natanam work (512sq.ft) in Kannottu Bhagawathy temple,Palakkad on 11-Oct-2011.

The Link:
http://www.mathrubhumi.com/palakkad/news/1212483-local_news-Palakkadu-പാലക്കാട്.html

The article :

പാലക്കാട്: ഉജ്വലവും ഗംഭീരവുമായ, പരമശിവന്റെ ആനന്ദനടനം ചുമര്‍ചിത്രമാവുന്നു. 16 അടി ഉയരമുള്ള കൂറ്റന്‍ ചിത്രമൊരുങ്ങുന്നത് പാലക്കാട് പിരായിരി കണ്ണുകോട്ട് ഭഗവതിക്ഷേത്രത്തില്‍ പുതുതായി പണികഴിച്ച 'അംഗഹാരമണ്ഡപം' എന്ന ഓഡിറ്റോറിയത്തിലാണ്. കൃഷ്ണന്‍ മല്ലിശ്ശേരിയാണ് 512 ചതുരശ്രയടി വലിപ്പമുള്ള ചിത്രം തയ്യാറാക്കുന്നത്.



നാട്യശാസ്ത്രത്തിലെ നവരസങ്ങള്‍ക്ക് പ്രാധാന്യംനല്‍കിക്കൊണ്ട് അംഗഹാരമണ്ഡപത്തിലൊരുങ്ങുന്ന ആനന്ദനടനത്തിലെ ശിവന്റെ മുഖഭാവം ശാന്തരസമാണ്. ശിവനില്‍നിന്ന് ഉത്ഭവിക്കുന്ന താമരകളില്‍ മറ്റ് എട്ടുഭാവങ്ങളും വിരിയുന്നു. നൃത്തത്തിനൊപ്പം മിഴാവുവായിക്കുന്ന ഗണപതിയെയാണ് കൃഷ്ണന്‍ മല്ലിശ്ശേരി വരച്ചിരിക്കുന്നത്.
സാധാരണയായി ചിത്രങ്ങളില്‍ നടരാജനൊപ്പം മിഴാവ് വായിക്കുന്നത് മഹാവിഷ്ണുവോ ഇന്ദ്രനോ ആണ്.

ശിവന്റെ ആനന്ദനടനത്തില്‍ മതിമറന്നുനില്‍ക്കുന്ന പാര്‍വതിയും ശിവനെ സ്തുതിച്ചുനില്‍ക്കുന്ന മഹര്‍ഷിമാരും മുരുകനും ഭദ്രകാളിയുമെല്ലാം ഈ ചിത്രത്തിലുണ്ട്. ചുമരൊരുക്കത്തിനുശേഷം അക്രിലിക്കിലാണ് വരയ്ക്കുന്നത്.

ഇരിങ്ങാലക്കുടസ്വദേശിയായ കൃഷ്ണന്‍ അഞ്ച് വര്‍ഷത്തോളമായി പാലക്കാട് പിരായിരിയിലാണ് താമസം. ഗുരുവായൂര്‍ ദേവസ്വം ചുമര്‍ചിത്ര പഠനകേന്ദ്രത്തിലെ ആദ്യബാച്ചിലാണ് ചുമര്‍ചിത്രകല അഭ്യസിച്ചത്. മമ്മിയൂര്‍ കൃഷ്ണന്‍കുട്ടിനായരാണ് ഗുരു.

തിരുവനന്തപുരം ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിലെ ചുമര്‍ചിത്രങ്ങളുടെ പുനരുജ്ജീവനത്തിലും കോയമ്പത്തൂര്‍ ഇഷയോഗ കേന്ദ്രത്തിലും 2500 ചതുരശ്രയടിയുള്ള ചുമര്‍ചിത്രത്തിന്റെ രചനയിലും കൃഷ്ണന്‍ പങ്കാളിയാണ്. വടക്കന്തറക്ഷേത്രത്തിലും ഇദ്ദേഹം ചിത്രരചന നടത്തിയിട്ടുണ്ട്.

പരമ്പരാഗതരീതിയില്‍ ചിത്രമൊരുക്കാന്‍ അക്രിലിക് നിറങ്ങള്‍ സഹായിക്കുമെന്നും ഇത് കൂടുതല്‍കാലം നിലനില്‍ക്കുമെന്നും കൃഷ്ണന്‍ മല്ലിശ്ശേരി പറഞ്ഞു.

ശ്രീചിത്ര എന്‍ക്‌ളേവില്‍ മമ്മിയൂര്‍ കൃഷ്ണന്‍കുട്ടിനായര്‍ രചിച്ച മഹാരാജാവിന്റെ എഴുന്നള്ളത്ത് കേരളത്തിലെ വലിയ ചുമര്‍ചിത്രങ്ങളിലൊന്നാണ്. അതിന്റെ രചനയില്‍ ഗുരുവിനെ സഹായിച്ചിട്ടുണ്ട്.

അതില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് ഈ വലിയചിത്രം വരയ്ക്കാനുള്ള തന്റെ ശ്രമമെന്നും കൃഷ്ണന്‍ മല്ലിശ്ശേരി പറഞ്ഞു.
പിരായിരി കണ്ണുകോട്ട് ഭഗവതിക്ഷേത്രത്തിലെ ചുമര്‍ചിത്രം പൂര്‍ത്തിയാക്കുന്നതിന് സഹായികളായി കലാമണ്ഡലം ബിന്ദുലേഖ, സെന്തില്‍കുമാര്‍, ശബരിഗിരീഷ്, രതീഷ്, രശ്മി എന്നിവരും കൃഷ്ണനൊപ്പമുണ്ട്. സപ്തംബര്‍ 14നാണ് ഇവിടെ ചിത്രരചന ആരംഭിച്ചത്.

ചിത്രരചന നവംബറോടുകൂടി പൂര്‍ത്തിയാക്കി നേത്രോന്മീലനം നടത്തി ക്ഷേത്രോത്സവത്തോടനുബന്ധിച്ച് സമര്‍പ്പിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ക്ഷേത്രംകമ്മിറ്റി ചെയര്‍മാന്‍ പി. പ്രദീപ്കുമാര്‍, കണ്‍വീനര്‍ പി. പ്രവീണ്‍കുമാര്‍, സി. ജയകൃഷ്ണന്‍ എന്നിവര്‍ അറിയിച്ചു.

This entry was posted at Monday, October 10, 2011 . You can follow any responses to this entry through the comments feed .

1 comments

Anonymous  

wow Ganesha playing the drums and other 8 rasas on Lotuses??
Gonna be a feast on the eyes from the renowned royal roger
Painter :-)

Tue Oct 11, 06:40:00 AM

Post a Comment